ന്യൂയോർക്ക് : മൂന്നാം പ്രസിഡൻഷ്യൽ ഡിബേറ്റിൽ നിന്നും പിന്മാറി മുൻ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. “കഴിഞ്ഞ ഏകദേശം നാല് വർഷത്തിനിടയിൽ താൻ ചെയ്ത കാര്യങ്ങളിൽ കമല ശ്രദ്ധ കേന്ദ്രീകരിക്കണം. മൂന്നാമത്തെ സംവാദം ഉണ്ടാകില്ല!” ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അറിയിച്ചു.
ജൂണിൽ പ്രസിഡൻ്റ് ജോ ബൈഡനുമായും ഈ ആഴ്ച ആദ്യം വൈസ് പ്രസിഡൻ്റ് കമലാ ഹാരിസുമായും ട്രംപ് സംവദിച്ചിരുന്നു. ചൊവ്വാഴ്ച നടന്ന എബിസിയുടെ പ്രസിഡൻഷ്യൽ ഡിബേറ്റിൽ കമലാ ഹാരിസും ട്രംപും ഏറ്റുമുട്ടിയതിന് പിന്നാലെ കമലാ ഹാരിസിൻ്റെ പ്രചാരണ വിഭാഗം മറ്റൊരു സംവാദത്തിന് ആഹ്വാനം ചെയ്തിരുന്നു.