ന്യൂഡൽഹി: ലോക് സഭ തെരഞ്ഞെടുപ്പിന് മുൻപായി തനിക്ക് പ്രധാനമന്ത്രി സ്ഥാനം പ്രതിപക്ഷം വാഗ്ദാനം ചെയ്തിരുന്നതായി ഗഡ്ഗരി വെളിപ്പെടുത്തി. പ്രതിപക്ഷ സഖ്യത്തിലെ മുതിർന്ന നേതാവാണ് തന്നെ സമീപിച്ചതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. എന്നാൽ താൻ ആ വാഗ്ദാനം നിരസിച്ചുവെന്നു നാഗ്പുരിൽ മാധ്യമ അവാർഡ് സമർപ്പണച്ചടങ്ങിൽ അദ്ദേഹം അറിയിച്ചു.

എന്നാൽ പ്രതീക്ഷ നേതാവിന്റെ പേര് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ഒരു ആശയവും ചിന്താരീതിയും പിന്തുടരുന്നയാളാണു താനെന്നും സ്വപ്നംപോലും കാണാത്തതെല്ലാം തന്ന പാർട്ടിയിലാണു ഉള്ളതെന്നും താൻ ഒരു വാഗ്ദാനത്തിലും പ്രലോഭിതനാകില്ലെന്നും മറുപടി നൽകിയെന്നാണ് ഗഡ്ഗരി വിശദീകരിക്കുന്നത്.