Sunday, August 31, 2025

ഇ-സ്പോര്‍ട്സ് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം : 1 മില്യണ്‍ ഡോളറിന്റെ പദ്ധതി പ്രഖ്യാപിച്ചു

ഒന്റാരിയോ : ഇ-സ്‌പോര്‍ട്‌സ് പ്രോഗ്രാമുകളില്‍ എന്റോള്‍ ചെയ്തിരിക്കുന്ന പോസ്റ്റ്-സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി ഒന്റാരിയോ സർക്കാർ. പദ്ധതിക്കായി രണ്ട് വര്‍ഷത്തേക്ക് 1 മില്യണ്‍ ഡോളറാണ് മാറ്റിവെച്ചിരിക്കുന്നതെന്നു സർക്കാർ അറിയിച്ചു.
ഗെയിം ഡിസൈനിങ്,ഗെയിം ഡെവലപ്‌മെന്റ്, മാര്‍ക്കറ്റിംഗ്, ഇന്നൊവേഷന്‍ ഇന്‍ഡസ്ട്രി തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രോഗ്രാമുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം. കോളേജുകളിലൂടെയും യൂണിവേഴ്‌സിറ്റികളിലൂടെയും ധനസഹായം വിതരണം ചെയ്യുന്നത്. ഈ വര്‍ഷം തന്നെ സ്‌കോളര്‍ഷിപ്പ് തുക വിദ്യാര്‍ത്ഥികള്‍ക്ക് നൽകും . ഏകദേശം മുന്നൂറോളം വീഡിയോ ഗെയിം കമ്പനികള്‍ ഒന്റാരിയോയിലുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒന്റാരിയോയില്‍ വളരെ വേഗത്തിൽ വളരുന്ന ബിസ്സിനെസ്സാണ് വീഡിയോ ഗെയിമും ഇ സ്‌പോര്‍ട്‌സും. ഈ മേഖലയില്‍ മികച്ച കരിയറിനായി തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏറെ ഗുണപ്രദമാകുമെന്ന് കോളേജ്, യൂണിവേഴ്‌സിറ്റി മന്ത്രി ജില്‍ ഡണ്‍ലോപ്പ് പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!