Sunday, August 31, 2025

ഉക്രെയ്ൻ പ്രതിസന്ധി: 21 കുട്ടികളെ കാൻസർ ചികിത്സയ്ക്കായി യുകെയിലേക്ക് അയച്ചു

അർബുദബാധിതരായ 20-ലധികം ഉക്രേനിയൻ കുട്ടികളെ യുകെയിലേക്ക് വിമാനമാർഗം എത്തിച്ചതായി സർക്കാർ തിങ്കളാഴ്ച അറിയിച്ചു.

21 കുട്ടികൾ ഉക്രെയ്നിൽ ചികിത്സയിലായിരുന്നെങ്കിലും റഷ്യയുടെ അധിനിവേശം കാരണം രാജ്യം വിടാൻ നിർബന്ധിതരായെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.

സർക്കാർ നടത്തുന്ന നാഷണൽ ഹെൽത്ത് സർവീസ് (എൻ‌എച്ച്‌എസ്) അവർക്ക് ഇപ്പോൾ “ജീവൻ രക്ഷാ” പരിചരണം നൽകുന്നുണ്ട്. കൂടാതെ അവരുടെ നഴ്സിംഗ് കെയർ അസിസ്റ്റന്റും ഒപ്പമുണ്ടായിരുന്നു, അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരം പോളണ്ടിൽ നിന്ന് യുകെയിലെത്തിയ രോഗികളായ കുട്ടികൾക്ക് ആദ്യം ആറ് മാസത്തെ വിസ നൽകിയിരുന്നുവെങ്കിലും “ആവശ്യമുള്ളിടത്തോളം” തുടരാൻ അനുവദിക്കുമെന്ന് ജാവിദ് പറഞ്ഞു.

ഏറ്റവും ഗുരുതരമായ പീഡിയാട്രിക് രോഗങ്ങളിൽ വൈദഗ്ധ്യമുള്ള യുഎസ് സംഘടനയായ സെന്റ് ജൂഡ് ചിൽഡ്രൻസ് റിസർച്ച് ഹോസ്പിറ്റലിന്റെ സഹായത്തോടെയാണ് കുട്ടികളെ യുകെയിൽ എത്തിച്ചത്.

അഭയാർത്ഥികളെ അവരുടെ വീടുകളിൽ സ്വീകരിക്കാൻ ബ്രിട്ടീഷുകാർക്ക് വേണ്ടിയുള്ള പദ്ധതി ആരംഭിച്ചു. സംഘർഷത്തിൽ നിന്ന് പലായനം ചെയ്യുന്നവരും യുകെയിൽ കുടുംബത്തോടൊപ്പം ചേരാൻ ആഗ്രഹിക്കുന്നവരും യാത്ര ചെയ്യാൻ വിസയ്ക്ക് അപേക്ഷിക്കണമെന്ന നിബന്ധന ബ്രിട്ടനിൽ പ്രതിക്ഷേധത്തിനു ഇടയാക്കിയിരുന്നു. തുടർന്ന് ഉക്രേനിയക്കാർക്ക് മൂന്ന് വർഷം വരെ വിസ രഹിത താമസം ബ്രിട്ടൻ അനുവദിച്ചു.

ശനിയാഴ്ച വരെ, കുടുംബാംഗങ്ങൾക്കുള്ള യുകെ സ്കീമിന് കീഴിൽ “3,000” വിസകൾ അനുവദിച്ചിട്ടുണ്ടെന്ന് ജാവിദ് പറഞ്ഞു.

കുടുംബ ബന്ധങ്ങളില്ലാത്ത “പതിനായിരക്കണക്കിന്” ഉക്രേനിയക്കാരെ യുകെയിൽ തുടരാൻ അനുവദിക്കുന്നതിന് ലക്ഷ്യമിടുന്ന “ഹോംസ് ഫോർ ഉക്രെയ്ൻ” പ്രോഗ്രാം തിങ്കളാഴ്ച സർക്കാർ ആരംഭിച്ചു.

ആതിഥേയർക്ക് പ്രതിമാസം 350 പൗണ്ട് ($ 457, 418 യൂറോ) നൽകുമെന്നും കുറഞ്ഞത് ആറ് മാസത്തേക്ക് അഭയാർത്ഥികൾക്ക് പാർപ്പിടം നൽകണമെന്നും മന്ത്രി മൈക്കൽ ഗോവ് ഞായറാഴ്ച പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!