ന്യൂയോര്‍ക്ക് : അലര്‍ജിക്ക് സാധ്യത ഉള്ളതിനാല്‍ യുഎസില്‍ ചില ലേയ്സ് ചിപ്പ്‌സ് പാക്കറ്റുകള്‍ തിരിച്ചു വിളിച്ചു. Frito-Lay, Lay’s Classic Potato Chips-ന്റെ 13-ഔണ്‍സ് പാക്കറ്റുകളാണ് പാല്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ചു വിളിച്ചത്.
ഓറിഗനിലെയും വാഷിംഗ്ടണിലെയും സ്റ്റോറുകളിലും ഓണ്‍ലൈന്‍ വിതരണക്കാര്‍ക്കും ചിപ്‌സ് വിതരണം ചെയ്തിട്ടുണ്ട്. നവംബര്‍ ആദ്യം മുതല്‍ അവ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ട്. ലേയ്സിന്റെ മറ്റ് ഉല്‍പ്പന്നങ്ങളൊന്നും തിരിച്ചു വിളിച്ചിട്ടില്ല. ഈ ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, പാല്‍ അലര്‍ജി ഉള്ളവര്‍ ഈ ചിപ്‌സ് കഴിച്ചാല്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 1-800-352-4477 എന്ന നമ്പറില്‍ ഫ്രിറ്റോ-ലേയെ ബന്ധപ്പെടണം.