ഹൈവേ 97 ന് സമീപം പുൽമേടിനു തീ പിടിച്ചുണ്ടായ അപകടത്തിൽ കെലോന ഫയർ ഡിപ്പാർട്ട്മെന്റ് എത്തി തീ നിയന്ത്രണ വിധേയമാക്കി. രാവിലെ 11:15 ഓടെ, കെലോനയിലെ ഡ്രൈ വാലി റോഡിനും ഹൈവേ 97 നും സമീപം ഒരു പുല്ലു നിറഞ്ഞ പ്രദേശം കത്തുന്നതായി ഒന്നിലധികം ആളുകൾ റിപ്പോർട്ട് ചെയ്തതനുസരിച്ചാണ് ഫയർ ഡിപ്പാർട്മെന്റിന്റെ ഇടപെടൽ. തീ പിടുത്തതിന്റെ കാരണം വ്യക്തമല്ലെങ്കിലും മിക്കവാറും വലിച്ചെറിയപ്പെട്ട പുകവലി വസ്തുക്കളിൽ നിന്നുമാണെന്നാണ് കെലോന ഫയർ ഡിപ്പാർട്ട്‌മെന്റ് പ്ലാറ്റൂൺ ക്യാപ്റ്റൻ ജോൺ കെല്ലി പറയുന്നത് . അഗ്നിശമന സേനാംഗങ്ങൾക്കായി ദേശീയപാതയിലെ തെക്കോട്ടുള്ള ഒരു പാത അടച്ചു. മൂന്ന് എഞ്ചിനുകൾ, ഒരു ബുഷ് ട്രക്ക്, ഒരു വാട്ടർ ടെൻഡർ, ഒരു കമാൻഡ് യൂണിറ്റ്, 14 അഗ്നിശമന സേനാംഗങ്ങൾ എന്നിവരാണ് തീയണച്ചത്.
Updated:
കെലോനയിലെ ഹൈവേ 97 നു സമീപം പുൽമേട്ടിലെ തീ നിയന്ത്രണവിധേയമാക്കി
Advertisement
Stay Connected
Must Read
Related News