വാഷിംഗ്ടൺ ഡി സി : പുതിയ ആഗോള വ്യാപാരയുദ്ധത്തിന് തിരിക്കൊളിത്തിയതിന് പിന്നാലെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി സംസാരിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്. തിങ്കളാഴ്ച രാവിലെ ജസ്റ്റിന്‍ ട്രൂഡോയുമായും മെക്‌സിക്കന്‍ പ്രസിഡൻ്റ് ക്ലോഡിയ ഷെയിന്‍ബമുമായും ചര്‍ച്ച നടത്തുമെന്ന് ട്രംപ് അറിയിച്ചു.
‘നാളെ രാവിലെ ട്രൂഡോയുമായും മെക്‌സിക്കന്‍ പ്രസിഡന്റുമായും സംസാരിക്കുന്നുണ്ട്,’ ട്രംപ് ഞായറാഴ്ച പറഞ്ഞു. ഇരു രാജ്യങ്ങളും യുഎസിന് ധാരാളം പണം കടപ്പെട്ടിരിക്കുന്നു, അതിനാല്‍ അവര്‍ പണം നല്‍കുമെന്ന് ഉറപ്പുണ്ടെന്നും ട്രംപ് പറഞ്ഞു.
ശനിയാഴ്ചയാണ് ട്രംപ് ചൈനയ്ക്കും അയല്‍രാജ്യങ്ങളായ കാനഡയ്ക്കും മെക്‌സിക്കോയ്ക്കും ഇറക്കുമതിത്തീരുവ ചുമത്തിക്കൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവെച്ചത്. പിന്നാലെ യുഎസ് ഉത്പ്പന്നങ്ങള്‍ക്ക് 25% ഇറക്കുമതി താരിഫ് ഏര്‍പ്പെടുത്തി കാനഡയും തിരിച്ചടിച്ചു. തീരുവ കൂട്ടുന്ന കാര്യം മെക്‌സിക്കോയുടെയും ആലോചനയിലുണ്ട്. യുഎസിനെതിരെ ലോകവ്യാപാര സംഘടനയെ സമീപിക്കുമെന്ന് ചൈനയും അറിയിച്ചു. അതിനിടെ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെയും നികുതി ചുമത്തുമെന്ന് ട്രംപ് സൂചന നൽകിയിട്ടുണ്ട്.