ഓട്ടവ : ഈ വർഷത്തെ ആദ്യത്തെ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം നറുക്കെടുപ്പിൽ 22 ഉദ്യോഗാർത്ഥികൾക്ക് പ്രിൻസ് എഡ്വേഡ് ഐലൻഡ് ഇൻവിറ്റേഷൻ നൽകി. പ്രിൻസ് എഡ്വേഡ് ഐലൻഡ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PEI PNP) അതിൻ്റെ ലേബർ ഇംപാക്റ്റ് വിഭാഗത്തിലൂടെയും PEI PNP എക്സ്പ്രസ് എൻട്രി സ്ട്രീമിലൂടെയും ആരോഗ്യ സംരക്ഷണ മേഖലയിലെ ഉദ്യോഗാർത്ഥികളെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്.

പ്രിൻസ് എഡ്വേഡ് ഐലൻഡ് PNP നറുക്കെടുപ്പ് ഫലങ്ങൾ
ലേബർ ഇംപാക്ട് വിഭാഗം, PEI PNP എക്സ്പ്രസ് എൻട്രി സ്ട്രീം എന്നീ പാത്ത് വേ കളിലൂടെ പ്രിൻസ് എഡ്വേഡ് ഐലൻഡ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PEI PNP) ജനുവരി 24-ന് ഈ വർഷത്തെ ആദ്യത്തെ പിഎൻപി നറുക്കെടുപ്പ് നടത്തി. മൊത്തം 22 ഉദ്യോഗാർത്ഥികൾക്കാണ് പ്രവിശ്യ ഇൻവിറ്റേഷൻ നൽകിയത്. ഇതിനകം PEI-ൽ ജോലി ചെയ്യുന്നവരോ PEI-യുടെ ആരോഗ്യ സംരക്ഷണ മേഖലയിൽ ജോലി ഓഫറുകളോ ഉള്ള ആരോഗ്യ സംരക്ഷണ മേഖലയിലെ ഉദ്യോഗാർത്ഥികളെയാണ് ഈ നറുക്കെടുപ്പിനായി പരിഗണിച്ചത്. ഈ നറുക്കെടുപ്പിൻ്റെ കട്ട് ഓഫ് സ്കോർ പുറത്തുവിട്ടിട്ടില്ല.