ദക്ഷിണാഫ്രിക്കയിലെ പുതിയ ഭൂമിപിടിച്ചെടുക്കൽ നിയമവുമായി ബന്ധപ്പെട്ട് നടക്കുന്നതെന്ന് കടുത്ത മനുഷ്യാവകാശലംഘനങ്ങളെന്ന് യു എസ്.
ഇതേത്തുടർന്ന് ദക്ഷിണാഫ്രിക്കയ്ക്കുള്ള എല്ലാ യു.എസ് സഹായങ്ങളും വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയുടെ നയങ്ങൾക്കുമേൽ സമ്പൂർണ അന്വേഷണം ആരംഭിക്കുമെന്നും ഭൂമി കണ്ടുകെട്ടലിലൂടെ ചിലവിഭാഗം ആളുകളോട് ദക്ഷിണാഫ്രിക്ക വളരെ മോശമായാണ് പെരുമാറുന്നതെന്നും ട്രംപ് ആരോപിച്ചു.
പൊതു ആവശ്യത്തിനായി സ്വകാര്യഭൂമി ഏറ്റെടുക്കുന്ന നിയമം കഴിഞ്ഞമാസം ദക്ഷിണാഫ്രിക്ക പാസാക്കിയിരുന്നു. അതേസമയം, നിയമത്തെക്കുറിച്ച് ട്രംപ് ഭരണകൂടം നന്നായി മനസ്സിലാക്കണമെന്ന് ദക്ഷിണാഫ്രിക്കൻ സർക്കാർ ആവശ്യപ്പെട്ടു.