ഓട്ടവ : ഇന്ന് രാജ്യതലസ്ഥാനത്ത് ഉച്ചകഴിഞ്ഞ് താപനില മൈനസ് 17 ഡിഗ്രി സെൽഷ്യസിലെത്തുമെന്ന് മുന്നറിയിപ്പ്. ഒപ്പം തണുത്ത കാറ്റിനും സാധ്യതയുണ്ട്.
ഇന്ന് രാത്രി ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും രാത്രി താപനില മൈനസ് 19 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടുമെന്നും എൻവയൺമെൻ്റ് കാനഡ അറിയിച്ചു. ബുധനാഴ്ച തണുപ്പ് കുറഞ്ഞേക്കും.വ്യാഴാഴ്ച താപനില 1 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥാ ഏജൻസി വ്യക്തമാക്കി. കൂടുതൽ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നും പ്രവചിക്കപ്പെടുന്നു.