Tuesday, October 14, 2025

സസ്പെൻഷൻ തകരാർ: ഫോർഡ് വാഹനങ്ങൾ തിരിച്ചു വിളിച്ചു

Suspension issue: Ford recalls vehicles

ഓട്ടവ : സസ്‌പെൻഷൻ പ്രശ്നം കാരണം ആയിരക്കണക്കിന് ഫോർഡ് വാഹനങ്ങൾ കാനഡയിൽ തിരിച്ചുവിളിച്ചു. 2021 മുതൽ 2024 വരെയുള്ള ഫോർഡ് ബ്രോങ്കോ മോഡലുകളാണ് തിരിച്ചു വിളിയിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് ട്രാൻസ്പോർട്ട് കാനഡ അറിയിച്ചു. കാനഡയിൽ 8,895 വാഹനങ്ങളാണ് തിരിച്ചു വിളിച്ചത്.

ഈ വാഹനങ്ങളുടെ റിസർവോയറുകളുടെയും പിൻ ഷോക്ക് അബ്സോർബറുകളുടെയും ഇടയിലുള്ള മൗണ്ടിങ് ഫ്ലേഞ്ച് തുരുമ്പെടുക്കുകയും തകർന്ന് പോവുകയും ചെയ്യും, ഏജൻസി അറിയിച്ചു. ബിൽസ്റ്റീൻ ഷോക്ക് അബ്സോർബറുകൾ ഘടിപ്പിച്ച ചില വാഹനങ്ങളെ മാത്രമേ ഈ തിരിച്ചുവിളിക്കൽ ബാധിക്കുകയുള്ളൂ, ട്രാൻസ്പോർട്ട് കാനഡ അറിയിച്ചു. വാഹന ഉടമകളെ തപാൽ വഴി അറിയിക്കുമെന്ന് ഫോർഡ് അറിയിപ്പിൽ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!