ടൊറൻ്റോ : സ്കാർബ്റോയിലെ മൊബൈൽ കടയിൽ വൻ കവർച്ച. സംഭവത്തിൽ ടൊറൻ്റോ പൊലീസ് അന്വേഷണം ആരംഭിച്ചു. കിങ്സ്റ്റൺ-മക്കോവൻ റോഡിലുള്ള കടയിൽ ബുധനാഴ്ച്ച വൈകുന്നേരം 5 മണിയോടെയാണ് കവർച്ച നടന്നത്.
പ്രതികൾ കടയുടെ ഡിസ്പ്ലേ കേസുകൾ തകർത്ത് നിരവധി സാധനങ്ങൾ മോഷ്ടിച്ചെന്നും ശേഷം ഇരുണ്ട നിറമുള്ള വാഹനത്തിൽ രക്ഷപ്പെട്ടെന്നും പൊലീസ് അറിയിച്ചു. പ്രതികളെ കുറിച്ച് ഇതുവരെ കൂടുതൽ വിവരം ലഭിച്ചിട്ടില്ല. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു.