ഓട്ടവ : വ്യാഴാഴ്ച രാവിലെ മുതൽ ടിഡി ബാങ്ക് മൊബൈൽ ആപ്ലിക്കേഷനിലും വെബ്‌സൈറ്റിലും തടസം നേരിടുന്നതായി പരാതിയുമായി ഉപയോക്താക്കൾ. നോർത്ത് അമേരിക്കൻ ട്രേഡിംഗ് ദിനത്തിൻ്റെ തുടക്കത്തിൽ ഏകദേശം 10 മണി മുതൽ ഡസൻ കണക്കിന് ഉപയോക്താക്കൾ മൊബൈൽ ആപ്പും വെബ്സൈറ്റും പ്രവർത്തനരഹിതമായതായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. തകരാറിന്‍റെ കാരണം വ്യക്തമല്ല.
