സ്കോട്ട്സ്ഡെയ്ല്‍: വിമാനത്താവളത്തിൽ നിർത്തിയിട്ട ജെറ്റ് വിമാനത്തിലേക്ക് മറ്റൊരു വിമാനം ഇടിച്ചു കയറിയതിനെത്തുടർന്ന് ഒരാൾ മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് അമേരിക്കയിലെ അരിസോനയിലെ സ്കോട്ട്സ്ഡെയ്ല്‍ വിമാനത്താവളത്തില്‍ വെച്ചാണ് അപകടമുണ്ടായത്. നിര്‍ത്തിയിട്ടിരുന്ന ജെറ്റ് വിമാനത്തിലേക്ക് മറ്റൊരു ബിസിനസ് ജെറ്റ് ഇടിച്ചാണ് അപകടം. ഇടിച്ചതിനു ശേഷം ട്രാക്കില്‍ നിന്ന് ജെറ്റ് തെന്നിമാറി.

സംഭവത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയിലിരിക്കുന്നവരുടെ നില ഗുരുതരമല്ലെന്ന് സ്കോട്ട്‌സ്‌ഡെയ്‌ൽ ഫയർ ഡിപ്പാർട്ട്‌മെന്‍റ് ക്യാപ്റ്റൻ ഡേവ് ഫോളിയോ വ്യക്തമാക്കി. അപകടത്തില്‍ പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. നിലവില്‍ അടച്ചിട്ടിരിക്കുന്ന റണ്‍വേ ഉടനെ തുറക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.