ഒട്ടാവ – 2017-ൽ ക്യൂബെക്ക് സിറ്റിയിലെ പള്ളിയിൽ ആറ് പേരെ കൊലപ്പെടുത്തിയ കേസിൽ 25 വർഷം തടവിനു വിധിച്ച കീഴ്‌ക്കോടതിയുടെ വിധിക്കെതിരായ അപ്പീൽ കാനഡയിലെ പരമോന്നത കോടതി വ്യാഴാഴ്ച പരിഗണിച്ചു.
ആറ് ഫസ്റ്റ് ഡിഗ്രി കൊലപാതകങ്ങളിലും ആറ് കൊലപാതക ശ്രമങ്ങളിലും കുറ്റസമ്മതം നടത്തിയതിന് ശേഷം 40 വർഷത്തേക്ക് പരോളിന് അർഹതയില്ലാതെ അലക്സാണ്ടർ ബിസണെറ്റ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. അപ്പീലിൽ, ക്യൂബെക്കിലെ പരമോന്നത കോടതി അത് 25 വർഷത്തേക്ക് പരോൾ യോഗ്യതയില്ലാത്ത ജീവപര്യന്തമായി കുറച്ചിരുന്നു.
42 കാരനായ മമദൗ തനൂ ബാരി, 41 കാരനായ അബ്ദെൽക്രിം ഹസനെ, 60 കാരനായ ഖാലിദ് ബെൽകാസെമി, 44 കാരനായ അബൂബക്കർ താബ്റ്റി, 57 കാരനായ അസെദ്ദീൻ സൗഫിയാൻ, 39 കാരനായ ഇബ്രാഹിമ ബാരി, എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരെ കൂടാതെ അഞ്ച് പേർക്കും വെടിയേറ്റിരുന്നു.
കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതേയുള്ളു