ന്യൂയോര്‍ക്ക്: യുക്രൈന് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന യുഎസ് സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാമിന്റെ ആവശ്യത്തിന് മറുപടിയുമായി വ്ളോദിമിര്‍ സെലന്‍സ്കി. അയാളുടെ അഭിപ്രായം പരിഗണനയ്ക്ക് എടുക്കണം എന്നുണ്ടെങ്കില്‍ ആദ്യം യുക്രൈന് പൗരത്വം എടുക്കട്ടേയെന്ന് സെലന്‍സ്കി പറഞ്ഞു. അത് എടുത്തിട്ട് ബാക്കി കാര്യം സംസാരിക്കാമെന്നും സെലന്‍സ്കി വ്യക്തമാക്കി. ലിന്‍ഡ്സെ ഗ്രഹാമിന്റെ അഭിപ്രായം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പെടുത്തിയപ്പോഴായിരുന്നു സെലന്‍സ്കിയുടെ മറുപടി.
‘ആദ്യം ഞാന്‍ അയാള്‍ക്ക് യുക്രൈന്റെ പൗരത്വം നല്‍കാം. അദ്ദേഹം യുക്രൈന് പൗരനായാല്‍, അദ്ദേഹത്തിന്റെ അഭിപ്രായത്തിന് വിലയുണ്ട്. ആ നിലക്ക് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിയുന്നതിനെക്കുറിച്ചും ആരായിരിക്കണം അടുത്ത പ്രസിഡന്റ് എന്ന നിലയിലുമുള്ള അദ്ദേഹത്തിന്റെ അഭിപ്രായത്തെ ഞാന്‍ കേള്ക്കം’ – സെലന്‍സ്കി വ്യക്തമാക്കി.

അതേസമയം യുക്രൈനില്‍ അടുത്ത തിരഞ്ഞെടുപ്പ് നടക്കും വരെ ആര്‍ക്കും ശബ്ദിക്കാനാവില്ലെന്നായിരുന്നു ലിന്‍ഡ്സെ ഗ്രഹാമിന്റെ മറുപടി. സൗത്ത് കരോലിനയില്‍ നിന്നുളള അംഗമാണ് ലിന്‍ഡ്സെ ഗ്രഹാം. യുക്രൈനുമായി ഏറെ അടുപ്പമുണ്ടായിരുന്ന ലിന്‍ഡ്സെ ഗ്രഹാം ഇപ്പോള്‍ സെലന്‍സ്കിയുടെ കടുത്ത വിമര്‍ശകനാണ്.