Wednesday, September 10, 2025

തീപിടുത്ത സാധ്യത: മാജിക് റീ-ലൈറ്റിങ് മെഴുകുതിരികൾ തിരിച്ചു വിളിച്ചു

Fire hazard: Magic Re-Lighting Candles recalled

ഓട്ടവ : സ്വയം തീപിടിക്കാനുള്ള സാധ്യത പരിഗണിച്ച് Etsy.ca വഴി വിറ്റഴിച്ച മാജിക് റീ-ലൈറ്റിങ് മെഴുകുതിരികൾ തിരിച്ചു വിളിച്ചതായി ഹെൽത്ത് കാനഡ. ഒരു പാക്കറ്റിൽ 10 എണ്ണം അടങ്ങിയ Etsy.caയിൽ നിന്നും പിൻവലിച്ചിട്ടുണ്ടെന്നും ഏജൻസി അറിയിച്ചു. മാജിക് റീ-ലൈറ്റിങ് മെഴുകുതിരികളുടെ അഞ്ച് യൂണിറ്റുകൾ കാനഡയിൽ വിറ്റഴിച്ചതായി Etsy.ca റിപ്പോർട്ട് ചെയ്തു.

ഈ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് അപകടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഹെൽത്ത് കാനഡ പറഞ്ഞു. മെഴുകുതിരികൾ ഉപയോഗിക്കുന്നത് ഉടൻ നിർത്താനും അവ ഉപേക്ഷിക്കണമെന്നും ഫെഡറൽ ഏജൻസി നിർദ്ദേശിച്ചു. ഈ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും ആരോഗ്യ അല്ലെങ്കിൽ സുരക്ഷാ സംഭവങ്ങൾ ഉണ്ടായാൽ ഉടൻ ഏജൻസിയുമായി ബന്ധപ്പെടണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!