Tuesday, October 14, 2025

ഫെഡറൽ തിരഞ്ഞെടുപ്പ്: ലിബറൽ സ്ഥാനാർത്ഥിയായി എഡ്മിന്‍റൻ മേയർ അമർജീത് സോഹി

Sohi announces candidacy for federal Liberals

എഡ്മിന്‍റൻ : വരാനിരിക്കുന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി ഓഫ് കാനഡ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് എഡ്മിന്‍റൻ മേയർ അമർജീത് സോഹി. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മേയർ എന്ന നിലയിലുള്ള തൻ്റെ ചുമതലകളിൽ നിന്നും അദ്ദേഹം ശമ്പളമില്ലാത്ത അവധിയെടുക്കുമെന്ന് അമർജീത് സോഹിയുടെ വക്താവ് ജസ്റ്റിൻ ഡ്രെപ്പർ വാർത്താക്കുറിപ്പിൽ പറഞ്ഞു. സോഹി മേയർ സ്ഥാനത്തുനിന്നും മാറിനിൽക്കുമ്പോൾ അദ്ദേഹത്തിൻ്റെ ചുമതലകൾ താൽക്കാലികമായി ഡെപ്യൂട്ടി മേയറെ ഏൽപ്പിക്കുമെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

സോഹിക്ക് പാർലമെൻ്റിൽ സീറ്റ് ലഭിച്ചാൽ മേയർ സ്ഥാനത്ത് നിന്ന് അദ്ദേഹം ഒഴിയേണ്ടി വരും. എന്നാൽ, വിജയിച്ചില്ലെങ്കിൽ, അദ്ദേഹം വീണ്ടും മേയർ സ്ഥാനത്തേക്ക് മടങ്ങിയെത്തും. ഈ ആഴ്ച ആദ്യം എഡ്മിന്‍റനിൽ നടന്ന ചടങ്ങിൽ ലിബറൽ ലീഡർ മാർക്ക് കാർണി സോഹിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഫെഡറൽ തിരഞ്ഞെടുപ്പ് ഏപ്രിൽ 28-ന് നടക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!