Monday, October 27, 2025

അനധികൃത ലൈംഗിക ഉത്തേജന ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് ഹെൽത്ത് കാനഡ

Health Canada warms of unauthorized sexual enhancement products sold across country

ഓട്ടവ : ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന, രാജ്യത്തുടനീളം വിൽക്കുന്ന അനധികൃത ലൈംഗിക ഉത്തേജന ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് ഹെൽത്ത് കാനഡ. ആൽബർട്ട, ബ്രിട്ടിഷ് കൊളംബിയ, ഒൻ്റാരിയോ, കെബെക്ക്, മാനിറ്റോബ, ന്യൂബ്രൺസ്വിക് എന്നീ പ്രവിശ്യകളിലെ സ്റ്റോറുകളിൽ വിറ്റഴിച്ച ഈ ഉൽപ്പന്നങ്ങളിൽ അപകടകരമായ ചേരുവകൾ അടങ്ങിയിട്ടുണ്ടെന്ന് ഫെഡറൽ ഏജൻസി അറിയിച്ചു. “സ്റ്റിഫ് റോക്സ് ഹണി,” “റിനോ 69 പ്ലാറ്റിനം”, “സ്പാനിഷ് ഫ്ലൈ” എന്നിവയുൾപ്പെടെ 432 അനധികൃത ലൈംഗിക ഉത്തേജന ഉൽപ്പന്നങ്ങൾ ഹെൽത്ത് കാനഡ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

അനധികൃത ലൈംഗിക ഉത്തേജന ഉൽപ്പന്നങ്ങളിൽ അസെറ്റാമിനോഫെൻ, അനാബോളിക് സ്റ്റിറോയിഡുകൾ പോലുള്ള മെറ്റാൻഡിയെനോൺ, ഡാപോക്സെറ്റിൻ, ഡിഹൈഡ്രോപിയാൻഡ്രോസ്റ്ററോൺ (ഡിഎച്ച്ഇഎ), ക്രാറ്റോം (മിട്രാഗിന സ്പെസിയോസ്), ലെവോഫ്ലോക്സാസിൻ, ലെവോഡോപ (എൽ-ഡോപ്പ), ഫിനോൾഫ്താലിൻ, പ്രാസ്റ്റെറോൺ, ടാഡ്‌സിൽഡ്ഫിലിനാഫിലിൻ, ടാഡ്‌സിൽഡ്‌ഫിൽനാഫിലിൻ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് ഹെൽത്ത് കാനഡ പറയുന്നു. ഈ ചേരുവകളിൽ ചിലത് ശീഘ്രസ്ഖലനം, ബാക്ടീരിയ അണുബാധ, ഉദ്ധാരണക്കുറവ് എന്നിവ ചികിത്സിക്കാൻ ഉപയോഗിക്കുന്നു. മറ്റുള്ളവ പുരുഷ ഹോർമോൺ അല്ലെങ്കിൽ സ്ത്രീ ഹോർമോണുകളെ വർധിപ്പിക്കാൻ ഉപയോഗിക്കുന്നവയാണ്. ഈ ഉൽപ്പന്നങ്ങളിൽ ഏതെങ്കിലും വാങ്ങിയവർ അവ ഉപയോഗിക്കുന്നത് നിർത്തണമെന്നും ഹെൽത്ത് കാനഡ അഭ്യർത്ഥിച്ചു.

ഫെബ്രുവരി 19-ന് നിരവധി റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് അനധികൃത ലൈംഗിക ഉത്തേജന ഉൽപ്പന്നങ്ങൾ ഹെൽത്ത് കാനഡ പിടിച്ചെടുത്തിരുന്നു. അനധികൃത ആരോഗ്യ ഉൽപ്പന്നങ്ങൾ കാനഡയിൽ വിൽക്കുന്നത് നിയമവിരുദ്ധമാണെന്നും ആരോഗ്യ ഏജൻസി മുന്നറിയിപ്പ് നൽകി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!