അബുദാബി: വെള്ളിയാഴ്ച ഉണ്ടായ അഗ്നിബാധയെ തുടർന്ന് അടച്ചിട്ട യാസ് വാട്ടർവേൾഡ് പുനരാരംഭിച്ചു. വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങളുടെ ഭാഗത്താണ് അഗ്നിബാധയുണ്ടായത്.

ഇത് വാട്ടർ പാർക്കിന്റെ പ്രവർത്തനങ്ങളെ ബാധിക്കില്ല. ഈദ് അവധിക്കാലത്തും അതിഥികളെ സ്വാഗതം ചെയ്യുമെന്നും യാസ് വാട്ടർ വേൾഡ് അറിയിച്ചു. അഗ്നിബാധയിൽ ആളപായമില്ലെന്നാണ് അബുദാബി പൊലീസ് പറയുന്നത്.