വാഷിംഗ്ടൺ: അമേരിക്കയിൽ ചെറുവിമാനം വീടിന് മുകളിലേക്ക് തകർന്ന് വീണ് അപകടം. അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്നവർ മരിച്ചതായാണ് റിപ്പോർട്ട്. ലോവയിൽ നിന്നും മിനസോട്ടയിലേക്ക് പോയ സിംഗിൾ എൻജിൻ SOCATA TBM7 എയർക്രാഫ്റ്റാണ് തകർന്നു വീണ് അപകടം ഉണ്ടായത്.

എന്നാൽ, വിമാനത്തിൽ എത്ര യാത്രക്കാർ ഉണ്ടായിരുന്നു എന്നുള്ളതിൽ ഇതുവരെ വ്യക്തതയില്ല. പ്രാദേശിക സമയം 12.20 ഓടെയാണ് അപകടം നടന്നത്. വിമാനം തകർന്ന് വീണതിനെ തുടർന്ന് വീടിന് തീപിടിച്ചു. വീട്ടിലുണ്ടായിരുന്ന ആർക്കും പരിക്കുകളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യങ്ങളിൽ പ്രചരിക്കുകയാണ്.