Sunday, August 17, 2025

ആണവപദ്ധതി: യുഎസുമായി നേരിട്ടു ചർച്ചയ്ക്കില്ലെന്ന് അറിയിച്ച് ഇറാൻ

ടെഹ്‌റാൻ: ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് യുഎസുമായി നേരിട്ടു ചർച്ചയ്ക്ക് തയ്യാറല്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് നേരിട്ട് ചർച്ച നടത്തുന്നതിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിക്കു കത്തയച്ചിരുന്നു. ഇതിന് ഇറാന്റെ ആദ്യ ഔദ്യോഗിക പ്രതികരണമാണിത്.

എന്നാൽ, നേരിട്ടല്ലാതെ മൂന്നാം കക്ഷി വഴി ചർച്ചയാകാമെന്ന് പെസഷ്കിയാൻ പറഞ്ഞു. 2018ൽ ട്രംപിന്റെ ആദ്യ ഭരണകാലത്താണ് യുഎസ് ഏകപക്ഷീയമായി ഇറാനുമായുള്ള ആണവക്കരാറിൽനിന്നു പിന്മാറിയത്. അതേസമയം, യുഎസുമായി ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ ഇറാനു മറുപടി ബോംബിങ് ആയിരിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. യുഎസ്–ഇറാൻ ഉദ്യോഗസ്ഥർ തമ്മിൽ ചർച്ച നടക്കുന്നുണ്ട്. ഇറാൻ വഴങ്ങുന്നില്ലെങ്കിൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും ട്രംപ് ടിവി അഭിമുഖത്തിൽ വ്യക്തമാക്കി

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!