ന്യൂഡൽഹി: ഇൻഡിഗോ വിമാന കമ്പനിക്ക് വലിയ തുക പിഴ ചുമത്തി ആദായ നികുതി വകുപ്പ്. 944 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. 2021- 22 സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്കായാണ് പിഴ. എന്നാൽ, ആദായ നികുതി വകുപ്പിന്റെ പിഴ ഇന്‍ഡിഗോ വിമാന കമ്പനി ഇതുവരെ അംഗീകരിച്ചിട്ടില്ല. വകുപ്പിന്‍റെ ഭാഗത്ത് നിന്നുണ്ടായ പിശകാണ് നോട്ടീസ് അയക്കാൻ കാരണമെന്നുമാണ് കമ്പനിയുടെ പ്രതികരണം. ഇൻഡിഗോയുടെ മാതൃ കമ്പനിയായ ഇന്റർ ഗ്ലോബ് ഏവിയേഷനാണ് പിഴയീടാക്കുമെന്ന ഉത്തരവ് ലിഭിച്ചിരിക്കുന്നത്.

അതേസമയം, ഇത്രയും വലിയ പിഴ കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കില്ലെന്നാണ് ഇൻഡിഗോ നിക്ഷേപകരോട് വ്യക്തമാക്കിയിട്ടുള്ളത്. കൂടാതെ, സർവ്വീസുകളെയോ മറ്റ് പ്രവർത്തനങ്ങളേയോ ഒരു തരത്തിലും പിഴ ബാധിക്കില്ലെന്നും ഇൻഡിഗോ ഞായറാഴ്ച വിശദമാക്കി. നിയമപരമായി പ്രശ്നപരിഹാരത്തിനുള്ള സാധ്യതകൾ തേടുമെന്നും എയർലൈൻ കമ്പനി വിശദമാക്കി.