Sunday, August 31, 2025

ടിടിസി ബസിൽ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാളെ പൊലീസ് തിരയുന്നു

കഴിഞ്ഞയാഴ്ച സ്കാർബറോയിൽ ടിടിസി ബസിൽ വെച്ച് കൗമാരക്കാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തിരയുന്ന പ്രതിയുടെ സിസി ടീവി ചിത്രങ്ങൾ ടൊറന്റോ പോലീസ് പുറത്തുവിട്ടു. ലോറൻസ് അവന്യൂ ഈസ്റ്റ്, മിഡ്‌ലാൻഡ് അവന്യൂ മേഖലയിൽ മാർച്ച് 22 നാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ബസിൽ കയറിയ 16 വയസ്സുകാരിയെ ഒരാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
തവിട്ട് കണ്ണുകളും നരച്ച താടിയും നരച്ച മുടിയുള്ള മൊട്ടത്തലയുമായി അഞ്ചടി അഞ്ചിഞ്ചു മുതൽ അഞ്ചടി ഏഴിഞ്ചു വരെ ഉയരമുള്ള 40 നും 50 നും ഇടയിൽ പ്രായമുള്ളയാളാണ് പ്രതിയെന്ന് സംശയിക്കുന്നു. ആ സമയം അവൻ നീല ജീൻസും ഇരുണ്ട പച്ച നിറമുള്ള ജാക്കറ്റും ബീജ് ബേസ്ബോൾ ശൈലിയിലുള്ള തൊപ്പിയും ധരിച്ചിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 416-808-4100 എന്ന നമ്പറിലോ ക്രൈം സ്റ്റോപ്പേഴ്‌സിനെ 416-222-TIPS (8477) എന്ന നമ്പറിലോ ബന്ധപ്പെടാൻ പോലീസ് ആവശ്യപ്പെടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!