സോൾ : ദക്ഷിണ കൊറിയൻ വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ആകാശത്ത് പറക്കുന്നതിനിടെ കൂട്ടിയിടിച്ച സംഭവത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടതോടെ ആകെ മരണം നാലായി. തലസ്ഥാന നഗരമായ സോളിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള തെക്കൻ പട്ടണമായ സാചിയോനിന് സമീപമാണ് കെ.ടി – 1 ട്രെയിനർ ജെറ്റുകൾ കൂട്ടിയിടിച്ച് തകർന്നുവീണത്. പരിശീലനങ്ങൾക്കിടെയായിരുന്നു അപകടമെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ജനുവരിയിൽ ദക്ഷിണ കൊറിയൻ വ്യോമസേനയുടെ എഫ് – 5 യുദ്ധവിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടിരുന്നു.
Updated:
സൈനിക വിമാനങ്ങൾ കൂട്ടിയിടിച്ച സംഭവം : ഒരു മരണം കൂടി
Advertisement
Stay Connected
Must Read
Related News