Sunday, August 31, 2025

യുക്രൈന് 30 കോടി ഡോളറിന്റെ സുരക്ഷാസഹായം പ്രഖ്യാപിച്ച് അമേരിക്ക

വാഷിംഗ്ടണ്‍: യുക്രൈന് 30 കോടി ഡോളറിന്റെ സുരക്ഷാസഹായം പ്രഖ്യാപിച്ച്‌ അമേരിക്ക. ഫെബ്രുവരി അവസാനം റഷ്യന്‍ അധിനിവേശം നടന്നതിന് പിന്നാലെ അമേരിക്ക നല്‍കിയ 160 കോടി ഡോളറിന്റെ സഹായത്തിന് പുറമെയാണ് രാജ്യത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനായി യുക്രൈന് 30 കോടി ഡോളര്‍ ‘സുരക്ഷാ സഹായം’ അനുവദിക്കുന്നതായി യുഎസ് പ്രതിരോധ വകുപ്പ് അറിയിച്ചത്.30 കോടി ഡോളറിന്റെ പാക്കേജില്‍ ലേസര്‍ ഗൈഡഡ് റോക്കറ്റ് സംവിധാനങ്ങള്‍, ഡ്രോണുകള്‍, വെടിമരുന്ന്, നൈറ്റ് വിഷന്‍ ഉപകരണങ്ങള്‍, തന്ത്രപരമായ ആശയവിനിമയ സംവിധാനങ്ങള്‍, മെഡിക്കല്‍ സപ്ലൈസ്, സ്‌പെയര്‍ പാര്‍ട്‌സ് എന്നിവ ഉള്‍പ്പെടുന്നു.

റഷ്യയുടെ യുദ്ധത്തെ ചെറുക്കാനുള്ള യുക്രൈനിന്റെ വീരോചിതമായ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി യുക്രൈന്‍ പരമാധികാരത്തോടും പ്രാദേശിക സമഗ്രതയോടുമുള്ള അമേരിക്കയുടെ അചഞ്ചലമായ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നതാണ് ഈ തീരുമാനം’ പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പ്രസ്താവനയില്‍ പറഞ്ഞു.

ബുധനാഴ്ച, യുഎസ് പ്രസിഡന്റ് ജോ ബൈഡനും യുക്രൈനന്‍ പ്രസിഡന്റ് വോളോദിമര്‍ സെലെന്‍സ്‌കിയും യുദ്ധത്തില്‍ യുക്രൈന്‍ സൈന്യത്തെ സഹായിക്കുന്നതിനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി ഫോണ്‍ സംഭാഷണത്തിന് ശേഷം വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

മാര്‍ച്ച്‌ മധ്യത്തില്‍, യുക്രൈനും കിഴക്കന്‍ യൂറോപ്പിലെ നാറ്റോ സഖ്യകക്ഷികള്‍ക്കും മാനുഷികമായും സൈനികവുമായ സഹായത്തിനായി 13.6 ബില്യണ്‍ ഡോളര്‍ ഉള്‍പ്പെടുന്ന ധനസഹായ ബില്‍ കോണ്‍ഗ്രസ് പാസാക്കിയിരുന്നു. ഇതിന് പിന്നാലെ, ബൈഡന്‍ യുക്രൈന് 1 ബില്യണ്‍ ഡോളര്‍ സുരക്ഷാ സഹായം പ്രഖ്യാപിച്ചു.അമേരിക്ക യുക്രൈന് നല്‍കിയ സൈനിക ഉപകരണങ്ങളുടെ വലിയൊരു ഭാഗം സ്വന്തം ആയുധ ശേഖരത്തില്‍ നിന്നാണ് കൊടുത്തിരിക്കുന്നത്. ‘പ്രസിഡന്‍ഷ്യല്‍ ഡ്രോഡൗണ്‍’ എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. ഈ പ്രക്രിയയില്‍ നിന്ന് വ്യത്യസ്തമാണ് വെള്ളിയാഴ്ച അമേരിക്ക യുക്രൈന് പ്രഖ്യാപിച്ച 30 കോടി ഡോളര്‍ പാക്കേജ്

.പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സാങ്കേതികവിദ്യകളിലൊന്ന് സ്വിച്ച്‌ബ്ലേഡ് ടാക്ടിക്കല്‍ ഡ്രോണുകളാണ്. ഒരു ഓപ്പറേറ്റര്‍ക്ക് നിയന്ത്രിക്കാവുന്ന ‘കാമികാസി ഡ്രോണുകള്‍’ എന്ന് വിളിക്കപ്പെടുന്ന സ്വിച്ച്‌ബ്ലേഡ് ഡ്രോണുകള്‍ക്ക് ലക്ഷ്യത്തെ കണ്ടെത്താനും ലക്ഷ്യസ്ഥാനത്തേക്ക് ഇടിച്ചുകയറി പൊട്ടിത്തെറിക്കാനും ഇവയ്ക്ക് സാധിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!