Monday, August 18, 2025

കിച്ചനറിൽ ഇന്ത്യൻ വംശജയായ യുവതിയെ കാണാതായി

കിച്ചനർ : നഗരത്തിൽ നിന്നും ഇന്ത്യൻ വംശജയായ യുവതിയെ കാണാതായതായി റിപ്പോർട്ട്. 23 വയസ്സുള്ള ഗുർസിമ്രാനെയാണ് മെയ് 5 ഞായറാഴ്ച മുതൽ കാണാതായതെന്ന് വാട്ടർലൂ റീജനൽ പൊലീസ് സർവീസ് അറിയിച്ചു. അഞ്ച് അടി ഒരിഞ്ച് ഉയരവും നീണ്ട കറുത്ത മുടിയുള്ള ഗുർസിമ്രാനെ അവസാനമായി കാണുമ്പോൾ നീല നൈക്ക് ഹൂഡി, നീല ജീൻസ്, കറുപ്പും വെളുപ്പും നിറത്തിലുള്ള റണ്ണിങ് ഷൂസ് എന്നിവ ധരിച്ചിരുന്നു. കൂടാതെ കറുത്ത നിറത്തിലുള്ള ബാക്ക്പാക്കും കൈവശമുണ്ടായിരുന്നതായി അധികൃതർ പറയുന്നു.

കിച്ചനറിലെ ഫോറസ്റ്റ് ഹൈറ്റ്സ് മേഖലയിലാണ് ഇവരെ അവസാനമായി കണ്ടത്. ഗുർസിമ്രാന്‍റെ നിലവിലെ അവസ്ഥയിൽ ആശങ്കയുണ്ടെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്നും വാട്ടർലൂ പൊലീസ് അഭ്യർത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!