Monday, August 18, 2025

സിഡ്നി മലങ്കര യാക്കോബായ സുറിയാനി സഭ കോൺഗ്രിഗേഷൻ ദേവാലയ നാമകരണം ജൂൺ 15-ന്

ഹാലിഫാക്സ് : നോവസ്കോഷ സിഡ്നിയിൽ രൂപീകൃതമായ മലങ്കര യാക്കോബായ സുറിയാനി സഭയുടെ അറ്റ്ലാൻ്റിക് കാനഡയിലെ രണ്ടാമത്തെ കോൺഗ്രിഗേഷൻ നോർത്ത് അമേരിക്കൻ അതിഭദ്രാസനാധിപൻ ആർച്ച് ബിഷപ്പ് യൽദോ മാർ തീത്തോസ് മെത്രാപ്പോലീത്ത സന്ദർശിക്കുന്നു. മെത്രാപോലീത്തയുടെ പ്രഥമ എപ്പിസ്കോപ്പൽ സന്ദർശനവും ദേവാലയ നാമകരണവും ജൂൺ 15 ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കും.

സിഡ്നിയിലെത്തുന്ന മെത്രാപ്പോലീത്തയെ ഇടവകാംഗങ്ങൾ സ്വീകരിക്കും. തുടർന്ന് അദ്ദേഹം ബലിയർപ്പിക്കുകയും ദേവാലയ നാമകരണവും നിർവ്വഹിക്കും. ആർച്ച് ബിഷപ്പിൻ്റെ സിഡ്നിയിലെ പ്രഥമസന്ദർശനം വിജയകരമാക്കുന്നതിനായി വികാരി ഫാ.എൽദോസ് കക്കാടൻ, ഭാരവാഹികളായ ബേസിൽ ജോർജ്ജ്, ശൈനോ കുര്യാക്കോസ്, ലിജോ കുര്യാക്കോസ് ജോയി, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് : +1-437-778-2104, +1-902-549-2963.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!