ടൊറൻ്റോ : ഓഷവയിലെ ഹൈവേ 401-ൽ ട്രാക്ടർ-ട്രെയിലറിന്‍റെ പിന്നിൽ മോട്ടോർ സൈക്കിൾ ഇടിച്ച് മോട്ടോർ സൈക്കിൾ യാത്രികൻ മരിച്ചതായി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് (OPP) അറിയിച്ചു. ബുധനാഴ്ച രാവിലെ ആറുമണിയോടെ ഹാർമണി റോഡിന് സമീപം ഹൈവേ 401-ലെ കിഴക്കോട്ടുള്ള റോഡിലാണ് അപകടം.

മോട്ടോർ സൈക്കിൾ യാത്രികന്‍റെ പ്രായം അടക്കം കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തെ തുടർന്ന് ഹാർമണി മുതൽ കോർട്ടിസ് റോഡ് വരെയുള്ള ഹൈവേയുടെ കിഴക്കോട്ടുള്ള പാതകൾ OPP അടച്ചു. മണിക്കൂറുകളോളം അടച്ചിടൽ തുടരുമെന്ന് പൊലീസ് അറിയിച്ചു.