മൺട്രിയോൾ : പ്രിവി കൗൺസിൽ ഓഫീസ് തലവനായി ഹൈഡ്രോ-കെബെക്ക് സിഇഒ മൈക്കൽ സാബിയയെ പ്രധാനമന്ത്രി മാർക്ക് കാർണി നിയമിച്ചു. 2023 മുതൽ ഹൈഡ്രോ-കെബെക്കിന്‍റെ തലവനായി സേവനമനുഷ്ഠിക്കുന്ന ജൂലൈ 7 മുതൽ പ്രിവി കൗൺസിലിന്‍റെ ക്ലാർക്കും കാബിനറ്റ് സെക്രട്ടറിയുമായി ചുമതലയേൽക്കും. പ്രിവി കൗൺസിൽ പ്രധാനമന്ത്രിക്കും മന്ത്രിസഭയ്ക്കും പക്ഷപാതരഹിതമായ നയ ഉപദേശം നൽകുന്നു, കൂടാതെ വിശാലമായ പൊതുസേവനം കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തവുമുണ്ട്.

വിരമിക്കുന്ന ജോൺ ഹന്നഫോർഡിന് പകരമായിയെത്തുന്ന മൈക്കൽ സാബിയ കാനഡയുടെ ഡെപ്യൂട്ടി ധനകാര്യ മന്ത്രിയായിരുന്നു. അതിനുമുമ്പ് ഒരു ദശാബ്ദത്തിലേറെയായി കെബെക്കിന്‍റെ പൊതു പെൻഷൻ പദ്ധതിയുടെ തലവനായി അദ്ദേഹം സേവനമനുഷ്ഠിച്ചു, ബെൽ കാനഡ എന്‍റർപ്രൈസസിന്‍റെ മുൻ സിഇഒയുമാണ്. 2017-ൽ സാബിയയെ ഓർഡർ ഓഫ് കാനഡയുടെ ഓഫീസറായി നിയമിച്ചു.