ഹാലിഫാക്സ് : മൂന്ന് മാരിടൈം പ്രവിശ്യകളിലും പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ഒറ്റ രാത്രികൊണ്ട് വർധിച്ചു.
നോവസ്കോഷ
നോവസ്കോഷയിലെ ഹാലിഫാക്സ് മേഖലയിൽ സാധാരണ പെട്രോളിന്‍റെ വില 1.2 സെൻ്റ് വർധിച്ചു. ഇതോടെ നഗരത്തിലെ പെട്രോൾ വില ലിറ്ററിന് 139.3 സെൻ്റായി. കൂടാതെ ഡീസലിന്‍റെ വിലയിൽ 5 സെൻ്റ് വർധിച്ച് ലിറ്ററിന് 140.6 സെൻ്റായി. പ്രവിശ്യയിലെ മറ്റൊരു പ്രധാന നഗരമായ കെയ്പ് ബ്രെറ്റണിൽ പെട്രോൾ വില ലിറ്ററിന് 141.2 സെൻ്റായും ഡീസൽ വില ലിറ്ററിന് 142.5 സെൻ്റായും വർധിച്ചു.

പ്രിൻസ് എഡ്വേഡ് ഐലൻഡ്
പിഇഐയിലെ സാധാരണ പെട്രോളിന്‍റെ വില 2.9 സെൻ്റ് വർധിച്ച് ലിറ്ററിന് 146.2 സെൻ്റായി. ദ്വീപിൽ ഡീസലിന്‍റെ വില 5.1 സെൻ്റ് വർധിച്ചു. ഇപ്പോൾ പ്രവിശ്യയിലെ ഡീസലിന്‍റെ ഏറ്റവും കുറഞ്ഞ വില ലിറ്ററിന് 149.8 സെൻ്റ് ആണ്.
ന്യൂബ്രൺസ്വിക്
ന്യൂബ്രൺസ്വിക്കിൽ, പെട്രോളിന്‍റെയും ഡീസലിന്‍റെയും വില വർധിച്ചു. പ്രവിശ്യയിൽ സാധാരണ പെട്രോളിന്‍റെ വില 0.4 സെൻ്റ് വർധിച്ച് ലിറ്ററിന് 142.1 സെൻ്റായപ്പോൾ ഡീസൽ വില 2.5 സെൻ്റ് വർധിച്ച് ലിറ്ററിന് 142.9 സെൻ്റായി.