ദുബായ്: ദുബായ് മറീനയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. ബഹുനില താമസ കെട്ടിടത്തില്‍ ഇന്നലെ അര്‍ധ രാത്രിയോടെയാണ് തീപടര്‍ന്നത്. ആറ് മണിക്കൂറിനുള്ളില്‍ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി ദുബായ് സിവില്‍ ഡിഫന്‍സ് സംഘം പറഞ്ഞു.
67 നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലെ 764 അപ്പാര്‍ട്ട്മെന്റുകളിലായി 3,820 താമസക്കാരാണ് ഉളളത്. തീപിടത്തത്തിന്റെ വിവരം ലഭിച്ച ഉടന്‍ സ്ഥലത്തെത്തിയ എമര്‍ജന്‍സി റെസ്പോണ്‍സ് സംഘങ്ങള്‍ കെട്ടിടത്തില്‍ നിന്ന് താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു.സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

കെട്ടിടത്തിലെ താമസക്കാര്‍ക്ക് താത്കാലിമായി താമസിക്കാനുള്ള സ്ഥലസൗകര്യങ്ങള്‍ അധികൃതര്‍ ഒരുക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.