ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ചിത്രീകരിച്ചുള്ള ഭൂപടം പോസ്റ്റ ചെയ്തതില്‍ ക്ഷമാപണം നടത്തി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്). ഇറാന് ഒരു ആഗോള ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള മാപ്പിലാണ് ഇസ്രയേല്‍ സേന ഇന്ത്യന്‍ പ്രദേശത്തെ തെറ്റായി ചിത്രീകരിച്ചത്.
‘പോസ്റ്റ് ആ പ്രദേശത്തിന്റെ ഒരു ചിത്രീകരണമാണ്. ഈ ഭൂപടം അതിര്‍ത്തികളെ കൃത്യമായി ചിത്രീകരിക്കുന്നതില്‍ പരാജയപ്പെട്ടു. ഈ ചിത്രം മൂലമുണ്ടായ എല്ലാ പ്രശ്നങ്ങള്‍ക്കും ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു’ ഇസ്രയേല്‍ പ്രതിരോധ സേന എക്സില്‍ കുറിച്ചു.

പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണ് ക്ഷമാപണവുമായി ഇസ്രയേല്‍ രംഗത്തെത്തിയത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അടക്കം ടാഗ് ചെയ്തുകൊണ്ട് എക്സിലൂടെയായിരുന്നു പ്രതിഷേധങ്ങള്‍. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുസംബന്ധിച്ച് യാതൊരു പ്രതികരണവും ഉണ്ടായില്ല.