ഓട്ടവ : ശ്വാസംമുട്ടലിന് സാധ്യതയുള്ളതിനാൽ കാനഡയിലുടനീളം ഡ്യൂട്ടർ മൈക്രോ സ്റ്റാർ ബ്രാൻഡ് കുട്ടികളുടെ സ്ലീപ്പിങ് ബാഗുകൾ തിരിച്ചു വിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഉടൻ നിർത്തി വിൽപ്പനക്കാരന് തിരികെ നൽകണമെന്ന് ആരോഗ്യ ഏജൻസി നിർദ്ദേശിച്ചു. വേവ് നൈറ്റ്ബ്ലൂ നിറത്തിലുള്ള മൈക്രോ സ്റ്റാർ സ്ലീപ്പിങ് ബാഗ്, സ്പിയർമിൻ്റ് സീഗ്രീൻ നിറത്തിലുള്ള മൈക്രോ സ്റ്റാർ സ്ലീപ്പിങ് ബാഗ്, ആംബർ മേപ്പിൾ നിറത്തിലുള്ള മൈക്രോ സ്റ്റാർ സ്ലീപ്പിങ് ബാഗ് എന്നിവയാണ് തിരിച്ചു വിളിച്ച ഉൽപ്പന്നങ്ങൾ. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങളുടെ 70 യൂണിറ്റുകൾ കാനഡയിൽ 2025 ഏപ്രിലിനും 2025 മെയ് മാസത്തിനും ഇടയിൽ വിറ്റഴിച്ചിട്ടുണ്ട്.

സ്ലീപ്പിങ് ബാഗിലുള്ള ഹുഡ് കുട്ടികളുടെ വായും മൂക്കും മൂടുകയും ശ്വാസംമുട്ടലിന് കാരണമാവുകയും ചെയ്യും, ഫെഡറൽ ഏജൻസി പറയുന്നു. കൂടാതെ ചില സാഹചര്യങ്ങളിൽ, കുട്ടി സ്ലീപ്പിങ് ബാഗിലേക്ക് പൂർണ്ണമായും വഴുതി വീഴാനും സാധ്യതയുണ്ട്. അതേസമയം ജൂൺ 24 വരെ കാനഡയിൽ പരിക്കുകളോ മറ്റു അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കമ്പനി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് ഉപയോക്താക്കൾക്ക് ROI Recreation Outfitters Inc-നെ 604-320-3350 എന്ന നമ്പർ വഴിയോ cs@roirecreation.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.