Monday, August 18, 2025

മൺട്രിയോളിൽ വീടുകളുടെ വിലയിൽ 7% വർധന

മൺട്രിയോൾ : നഗരത്തിലെ വീടുകളുടെ വിൽപ്പന കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് ജൂണിൽ വർധിച്ചതായി കെബെക്ക് പ്രൊഫഷണൽ അസോസിയേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ബ്രോക്കേഴ്‌സ്. കൂടാതെ എല്ലാത്തരം വീടുകളുടെയും വില ഏഴ് ശതമാനം ഉയർന്നു. കഴിഞ്ഞ മാസം ഈ മേഖലയിൽ 4,385 വീടുകൾ വിറ്റു. 2024 ജൂണിൽ ഇത് 3,798 ആയിരുന്നു.

കഴിഞ്ഞ മാസം മൺട്രിയോൾ മേഖലയിലുടനീളം 5,654 പുതിയ ലിസ്റ്റിങ്ങുകൾ ഉണ്ടായി. ഒരു വർഷം മുമ്പത്തേതിനേക്കാൾ 6.4% വർധനയാണ് പുതിയ ലിസ്റ്റിങ്ങുകളിൽ ഉണ്ടായത്. കണ്ടോമിനിയം വിപണിയിലെ ഇൻവെന്‍ററി വളർച്ച കാരണം സജീവ ലിസ്റ്റിങ്ങുകൾ വർഷം തോറും 1.8% വർധിച്ച് 18,122 ആയി. എല്ലാത്തരം വീടുകളുടെയും വിലയിലെ വർധന സമാനമായിരുന്നു. സിംഗിൾ ബെഡ്‌റൂം വീടിന്‍റെ വില 7.4% വർധിച്ച് 627,000 ഡോളറായി. ഒരു പ്ലെക്സിന്റെ ശരാശരി വില 7.1% വർധിച്ച് 830,000 ഡോളറിലെത്തിയപ്പോൾ ഒരു കോണ്ടോയുടെ ശരാശരി വില 6.6% ഉയർന്ന് 426,494 ഡോളറിലെത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!