ലണ്ടൻ : വീണ്ടും വിമാനാപകടം. പറന്നുയർന്ന് നിമിഷങ്ങൾക്കകം ലണ്ടൻ വിമാനത്താവളത്തിൽ യാത്രാ വിമാനം തകർന്നുവീണു. പ്രാദേശിക സമയം ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ ലണ്ടൻ സൗത്ത്എൻഡ് വിമാനത്താവളത്തിലാണ് അപകടം. നെതർലാൻഡ്‌സിലേക്ക് പോകുന്ന ബീച്ച് ബി200 സൂപ്പർ കിങ് എയർ എന്ന ചെറിയ പാസഞ്ചർ ജെറ്റാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ എത്ര പേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല.

അപകടത്തെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി റോച്ച്‌ഫോർഡ് ഹണ്ട്രഡ് ഗോൾഫ് ക്ലബ്ബും വെസ്റ്റ്ക്ലിഫ് റഗ്ബി ക്ലബ്ബും ഒഴിപ്പിച്ചതായി എസെക്സ് പൊലീസ് വക്താവ് അറിയിച്ചു.