Tuesday, July 22, 2025

ബാരിയിൽ മരിച്ച മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു

ബാരി : ഒൻ്റാരിയോ നോർത്ത് ബാരിയിലെ സ്പ്രിങ് വാട്ടറിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ഇരവിപുരം സ്വദേശിനി അനീറ്റ ബെനാൻസിന്‍റെ (25) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ഫ്യൂണറൽ ഹോമിലേക്ക് മാറ്റും.

കൊല്ലം പനമൂട് ചാനക്കഴികം ആന്‍റണി വില്ലയില്‍ ബെനാന്‍സിന്‍റെയും രജനിയുടെയും മകളാണ് അനീറ്റ. ബിസിനസ് മാനേജ്‌മെൻ്റില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയില്‍ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു അനീറ്റ. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒപ്പം താമസിക്കുന്നവരാണ് താമസ സ്ഥലത്തെ ശുചിമുറിയില്‍ മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സംസ്കാരം പിന്നീട്. സഹോദരൻ: നിഖിൽ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!