Tuesday, October 14, 2025

ബോണി ക്രോംബി ഭൂരിപക്ഷം തെളിയിക്കണം: എംപി നേറ്റ് എർസ്‌കൈൻ-സ്മിത്ത്

ഓട്ടവ : ഒൻ്റാരിയോ ലിബറൽ പാർട്ടി ലീഡറായി തുടരാൻ ബോണി ക്രോംബി പാർട്ടി പ്രതിനിധികളിൽ മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ നേടണമെന്ന് ലിബറൽ എംപി നേറ്റ് എർസ്‌കൈൻ-സ്മിത്ത്. സെപ്റ്റംബറിൽ നടക്കുന്ന നേതൃത്വ അവലോകന യോഗം ഇതിനൊരു അവസരം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബീച്ചസ്-ഈസ്റ്റ് യോർക്കിലെ റൈഡിങ്ങിൽ നിന്നും നാലാം തവണയും ഹൗസ് ഓഫ് കോമൺസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേറ്റ് എർസ്‌കൈൻ-സ്മിത്ത് പറയുന്നു. ക്വീൻസ് പാർക്കിൽ മാറ്റം വരുത്തുന്നതിന് പാർട്ടിയിലും മാറ്റം ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ പ്രവിശ്യാ തിരഞ്ഞെടുപ്പിൽ പാർട്ടി മുന്നേറ്റം നടത്തുകയും നിയമസഭയിൽ പാർട്ടി പദവി വീണ്ടെടുക്കുകയും ചെയ്‌തെങ്കിലും, മാറ്റത്തിനായി അടിത്തട്ടിൽ നിന്നുള്ള ശ്രമങ്ങൾ ആവശ്യമാണെന്ന് എർസ്‌കൈൻ-സ്മിത്ത് പറഞ്ഞു. പാർട്ടി നേതൃത്വ മത്സരത്തിൽ വിജയിക്കാൻ 51% ഭൂരിപക്ഷം മാത്രം പോരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2023-ലെ നേതൃത്വ മത്സരത്തിൽ ബോണി ക്രോംബിയോട് പരാജയപ്പെട്ട എർസ്‌കൈൻ-സ്മിത്ത്, വീണ്ടും നേതൃത്വത്തിൽ എത്താൻ താൽപ്പര്യമുണ്ടെന്ന് സമ്മതിക്കുന്നു. ജസ്റ്റിൻ ട്രൂഡോ മന്ത്രിസഭയിൽ ഭവനമന്ത്രിയായിരുന്ന നേറ്റ് എർസ്‌കൈൻ-സ്മിത്ത്, പ്രധാനമന്ത്രി മാർക്ക് കാർണിയുടെ പുതിയ മന്ത്രിസഭയിൽ നിന്ന് പുറത്തായ 10 എംപിമാരിൽ ഒരാളാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!