ഓട്ടവ : 2026 മിലാൻ കോർട്ടിന വിൻ്റർ ഒളിംപിക്‌സിനായി കാനഡ പുരുഷ ഹോക്കി ടീമിൻ്റെ പരിശീലക സംഘത്തെ പ്രഖ്യാപിച്ചു. ഈ വർഷം നടന്ന 4 നേഷൻസ് ഫേസ്-ഓഫിൽ സ്വർണ്ണം നേടിയ ടീമിൻ്റെ അതേ പരിശീലക സംഘം തന്നെയാകും ഒളിംപിക്‌സിനും എത്തുന്നത്. മുഖ്യ പരിശീലകൻ ജോൺ കൂപ്പറിനൊപ്പം ബ്രൂസ് കാസിഡി, പീറ്റ് ഡിബോയർ, റിക്ക് ടോച്ചെറ്റ്, മിഷ ഡോൺസ്കോവ്, ഡേവ് അലക്സാണ്ടർ എന്നിവരും ടീമിനൊപ്പമുണ്ടാകും. 2014-ന് ശേഷം ആദ്യമായി NHL കളിക്കാർ പങ്കെടുക്കുന്ന ഒളിംപിക്സ് കൂടിയാണിത്.

സിഡ്നി ക്രോസ്ബി, കോണർ മക്ഡേവിഡ്, നഥാൻ മക്കിന്നൺ, കെയിൽ മക്കാർ, ബ്രെയ്ഡൻ പോയിൻ്റ്, സാം റെയ്ൻഹാർട്ട് എന്നിവരടങ്ങുന്ന ആദ്യത്തെ ആറ് കളിക്കാരെ കാനഡ ഇതിനോടകം ഒളിംപിക് ടീമിലേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 2014 സോച്ചി ഒളിമ്പിക്സിലെ സ്വർണ്ണ മെഡൽ പ്രകടനം ആവർത്തിക്കാനാണ് കാനഡയുടെ ലക്ഷ്യം. അവസാന ടീം ലിസ്റ്റ് ഡിസംബർ 31-ന് സമർപ്പിക്കും.