ഷാർലെറ്റ്ടൗൺ : പ്രവിശ്യാ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) വഴി ജൂലൈ 17-ന് നടന്ന നറുക്കെടുപ്പിൽ പ്രവിശ്യാ കുടിയേറ്റത്തിനായി അപേക്ഷിക്കാൻ വിദേശപൗരന്മാർക്ക് പ്രിൻസ് എഡ്വേഡ് ഐലൻഡ് ഇൻവിറ്റേഷൻ നൽകി. ഏറ്റവും പുതിയ ഇമിഗ്രേഷൻ നറുക്കെടുപ്പിൽ 39 അപേക്ഷകർക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. പ്രിൻസ് എഡ്വേഡ് ഐലൻഡ് സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാകുന്ന വിവിധ മുൻഗണന, തൊഴിൽ മേഖലകളിലേക്കാണ് ഉദ്യോഗാർത്ഥികളെ പരിഗണിച്ചത്.

ഈ നറുക്കെടുപ്പിന് യോഗ്യത നേടുന്നതിന്, ഉദ്യോഗാർത്ഥികൾ PEI-യിലെ തൊഴിലുടമയിൽ നിന്ന് ജോബ് ഓഫർ നേടണം. PEI തൊഴിലുടമ വാഗ്ദാനം ചെയ്യുന്ന ജോലിയുമായി നേരിട്ട് ബന്ധപ്പെട്ട ഒരു വർഷത്തെ പ്രവൃത്തി പരിചയവും 18 നും 59 നും ഇടയിൽ പ്രായമുള്ളവരുമായിരിക്കണം അപേക്ഷകർ. കൂടാതെ കുറഞ്ഞത് ഒരു ഹൈസ്കൂൾ വിദ്യാഭ്യാസം (സെക്കൻഡറി സ്കൂൾ ഡിപ്ലോമ) പൂർത്തിയാക്കിയിരിക്കണം. PEI-യിൽ സ്ഥിരതാമസമാക്കുന്നതിന് അപേക്ഷകർക്കും കുടുംബാംഗങ്ങൾക്കും ഇമിഗ്രേഷനുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും (യാത്ര ഉൾപ്പെടെ) വഹിക്കാൻ മതിയായ സാമ്പത്തിക ശേഷി ഉണ്ടായിരിക്കണം.