വിനിപെഗ് : തെക്കുപടിഞ്ഞാറൻ മാനിറ്റോബയിലെ സ്പ്രൂസ് വുഡ്‌സ് ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയായി റേ ബെർത്തലെറ്റിനെ നാമനിർദ്ദേശം ചെയ്ത് മാനിറ്റോബ എൻഡിപി. പ്രവിശ്യാ ഉപതിരഞ്ഞെടുപ്പിനുള്ള തീയതി നിശ്ചയിച്ചിട്ടില്ല. എന്നാൽ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 16-നകം നടത്തണം. പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി ശക്തികേന്ദ്രമായ സ്പ്രൂസ് വുഡ്‌സ് റൈഡിങ്ങിലെ നിയമസഭാംഗം ഗ്രാൻ്റ് ജാക്‌സൺ കൺസർവേറ്റീവ് പാർട്ടിക്കുവേണ്ടി ഫെഡറൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

2023-ലെ തിരഞ്ഞെടുപ്പിൽ, പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി റൈഡിങ്ങിൽ 60 ശതമാനത്തിലധികം വോട്ടുകൾ നേടിയിരുന്നു. ദീർഘകാല പാർട്ടി വളണ്ടിയർ കോളീൻ റോബിൻസാണ് പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥി. അതേസമയം ലിബറൽ പാർട്ടി സ്പ്രൂസ് വുഡ്‌സിൽ മത്സരിക്കാൻ അധ്യാപകനായ സ്റ്റീഫൻ റീഡിനെ തിരഞ്ഞെടുത്തു.