വാഷിങ്ടൺ: അമേരിക്കയിലെ നെവാഡയിലെ റെനോയിലുള്ള കസിനോയിൽ നടന്ന വെടിവെപ്പിൽ രണ്ട് പേർ മരിച്ചതായും,നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട്. ഗ്രാൻഡ് സിയറ റിസോർട്ട് കാസിനോയ്ക്ക് പുറത്ത് തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് വെടിവെപ്പ് നടന്നത്. സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

വെടിവച്ച പ്രതി ഉൾപ്പെടെ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റെനോ പൊലീസ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ക്രിസ് ജോൺസൺ പറഞ്ഞു. പ്രതിയെ കുറിച്ചോ, വെടിവെപ്പിലേക്ക് നയിച്ച കാരണത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.