ഓട്ടവ: അമേരിക്കയെ വളരെയധികം ആശ്രയിക്കുന്നതിനുപകരം, വ്യാപാരത്തിനായി പുതിയ പങ്കാളികളെ കണ്ടെത്താൻ ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പർ. രണ്ടാഴ്ച മുമ്പ് സർക്കാർ തന്റെ ഉപദേശം തേടിയതായും മറ്റ് വിപണികളിൽ വ്യാപാരം വികസിപ്പിക്കുന്നതിനൊപ്പം, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഒരു ഹ്രസ്വകാല കരാറിൽ ഏർപ്പെടാൻ നിർദേശിച്ചതായും സ്റ്റീഫൻ ഹാർപ്പർ പറഞ്ഞു.

കാനഡ സ്വയം പ്രതിരോധിക്കണമെന്നും സംരക്ഷണത്തിനായി യുഎസ് സൈന്യത്തെ ആശ്രയിക്കരുതെന്നും സ്റ്റീഫൻ ഹാർപ്പർ കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനായി സൈനിക ചെലവ് വർധിപ്പിക്കേണ്ടതുണ്ടെന്നും സ്റ്റീഫൻ ഹാർപ്പർ പറഞ്ഞു. അതേസമയം താരിഫുകളിലൂടെ സാമ്പത്തിക വളർച്ച കൈവരിക്കുക എന്ന പരാജയപ്പെട്ട സാമ്പത്തിക നയമാണ് യുഎസ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.