Sunday, August 17, 2025

കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 35% താരിഫ് ഇപ്പോഴും പരിഗണനയിൽ: ഹോവാർഡ് ലുട്നിക്

വാഷിംഗ്ടൺ ഡി സി : യുഎസ്-മെക്സിക്കോ-കാനഡ വ്യാപാര കരാറിൽ ഉൾപ്പെടാത്ത എല്ലാ കനേഡിയൻ ഉൽപ്പന്നങ്ങൾക്കും 35% താരിഫ് ഇപ്പോഴും പരിഗണയിലുണ്ടെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിക്ക് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ താരിഫിൽ നിന്നും പിന്തിരിപ്പിക്കാനാകുമെന്ന് ലുട്നിക് പറയുന്നു.

ഓഗസ്റ്റ് 1 മുതൽ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 35% തീരുവ ചുമത്തുമെന്ന് ജൂലൈയിൽ ട്രംപ് കാർണിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ആ സമയപരിധിക്കുള്ളിൽ ഒരു വ്യാപാര കരാറിൽ ഏർപ്പെടാൻ ഇരുപക്ഷവും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ കഴിഞ്ഞ ആഴ്ച ട്രംപ് ഇരുരാജ്യങ്ങളും തമ്മിൽ കരാറിലെത്താൻ കഴിഞ്ഞേക്കില്ലെന്ന് പറഞ്ഞിരുന്നു. കൂടാതെ ഏകപക്ഷീയമായ താരിഫ് നിരക്ക് ഏർപ്പെടുത്തുമെന്നും സൂചന നൽകിയിരുന്നു. അതേസമയം യുഎസുമായുള്ള കാനഡയുടെ വ്യാപാര ചർച്ചകൾ നിർണായക ഘട്ടത്തിലാണെന്ന് ഈ ആഴ്ച ആദ്യം മാർക്ക് കാർണി പറഞ്ഞിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!