ഹാലിഫാക്സ് : യുഎസിനെതിരെ വീണ്ടും പ്രതികാര നടപടികൾ ആവശ്യമായി വന്നാൽ അവ നടപ്പിലാക്കാൻ മടിക്കില്ലെന്ന് നോവസ്കോഷ പ്രീമിയർ ടിം ഹ്യൂസ്റ്റൺ. കാനഡയുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് പ്രധാനമന്ത്രി മാർക്ക് കാർണിക്കൊപ്പം പ്രവർത്തിക്കുമെന്ന് ഹ്യൂസ്റ്റൺ പറയുന്നു. പ്രതികാര താരിഫുകൾ ഏർപ്പെടുത്താനുള്ള സാധ്യതയും ഇതിൽ ഉൾപ്പെടുന്നതായി അദ്ദേഹം വ്യക്തമാക്കി. ഇതുവരെ, ഫെഡറൽ സർക്കാർ പ്രതികാര നടപടികൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ആവശ്യമെങ്കിൽ താൻ പ്രതികാര നടപടികൾ സ്വീകരിക്കാൻ മടിക്കില്ലെന്നും പ്രീമിയർ ഹ്യൂസ്റ്റൺ പറയുന്നു.

ഓഗസ്റ്റ് ഒന്ന് മുതൽ കനേഡിയൻ ഉൽപ്പന്നങ്ങളുടെ തീരുവ 25 ശതമാനത്തിൽ നിന്നും 35 ശതമാനമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വർധിപ്പിച്ചിരുന്നു. CUSMA എന്നറിയപ്പെടുന്ന കാനഡ-യുഎസ്-മെക്സിക്കോ വ്യാപാര കരാറിന് അനുസൃതമായ സാധനങ്ങളെ താരിഫുകൾ ബാധിക്കില്ല.