ടൊറൻ്റോ : ഒൻ്റാരിയോ ബ്രാന്റ്‌ഫോർഡിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ രണ്ട് പേർ മരിക്കുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. രാത്രി ഒമ്പതരയോടെ ഒരു എസ്‌യുവിയും സെഡാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

സെഡാനിലുണ്ടായിരുന്ന 19 ഉം 21 ഉം വയസ്സുള്ള രണ്ട് യുവാക്കൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ബ്രാന്റ്‌ഫോർഡ് പൊലീസ് സ്ഥിരീകരിച്ചു. എസ്‌യുവിയിലുണ്ടായിരുന്ന രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റതായും പൊലീസ് അറിയിച്ചു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു. അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ ഡാഷ്‌ക്യാം ദൃശ്യങ്ങൾ കൈവശമുള്ളവരോ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ബ്രാന്റ്‌ഫോർഡ് പൊലീസ് അഭ്യർത്ഥിച്ചു.