ടൊറൻ്റോ : ഗ്രേറ്റർ ടൊറൻ്റോ മേഖലയിലെ ഭവന വിൽപ്പന ജൂലൈയിൽ 10.9% വർധിച്ചതായി ടൊറൻ്റോ റീജനൽ റിയൽ എസ്റ്റേറ്റ് ബോർഡ്. നാല് വർഷത്തിനിടയിലെ ഏറ്റവും മികച്ച നേട്ടമാണ് കഴിഞ്ഞ മാസം ഭവന വിപണിയിലുണ്ടായിട്ടുള്ളതെന്നും ബോർഡ് റിപ്പോർട്ട് ചെയ്തു. ജൂണിനെ അപേക്ഷിച്ച് ജൂലൈയിൽ 13% വർധനയിൽ 6,100 വീടുകളുടെ വിൽപ്പന നടന്നതായി ബോർഡ് അറിയിച്ചു.

അതേസമയം നഗരത്തിൽ വീടുകളുടെ വില ഒരു വർഷം മുമ്പത്തെ അപേക്ഷിച്ച് 5.5% കുറഞ്ഞു 1,051,719 ഡോളറായി. കൂടാതെ കഴിഞ്ഞ മാസം ജിടിഎയിൽ പുതുതായി 17,613 പ്രോപ്പർട്ടികൾ ലിസ്റ്റ് ചെയ്തതായി ബോർഡ് പറയുന്നു. 2024 ജൂലൈയുമായി താരതമ്യം ചെയ്യുമ്പോൾ 5.7% വർധന. സജീവമായ ലിസ്റ്റിങ്ങുകളുടെ എണ്ണം കഴിഞ്ഞ മാസം 30,215 ആയി. കഴിഞ്ഞ വർഷത്തെ 23,936 വീടുകളുടെ ഇൻവെന്‍ററിയിൽ നിന്ന് 26.2% വർധന.