Monday, August 18, 2025

എഡ്മിന്‍റനിൽ വീടുകളുടെ വിൽപ്പന 2.6% ഇടിഞ്ഞു

എഡ്മിന്‍റൻ : നഗരത്തിലെ വീടുകളുടെ വിൽപ്പന കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ജൂലൈയിൽ അര ശതമാനം കുറഞ്ഞതായി എഡ്മിന്‍റൻ റിയൽറ്റേഴ്‌സ് അസോസിയേഷൻ റിപ്പോർട്ട്. ജൂണുമായി താരതമ്യപ്പെടുത്തുമ്പോൾ ജൂലൈയിൽ 2,860 യൂണിറ്റുകളാണ് നഗരത്തിൽ വിറ്റത്. അതേസമയം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.6% കുറവാണ് വീടുകളുടെ വിൽപ്പനയിൽ ഉണ്ടായതെന്നും അസോസിയേഷൻ പറയുന്നു. എന്നാൽ വിപണിയിൽ വിൽപ്പനയ്ക്കായി എത്തിയ വീടുകളുടെ എണ്ണം വർധിച്ചതായും അസോസിയേഷൻ അറിയിച്ചു. ഏകദേശം 4,400 വീടുകൾ വിപണിയിലെത്തി. 7.8% വർധനയാണ് പുതിയ ലിസ്റ്റിങ്ങിൽ ഉണ്ടായത്.

അതേസമയം റിയൽറ്റേഴ്‌സ് അസോസിയേഷന്‍റെ മാർക്കറ്റ് സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ജൂലൈയിൽ ഒരു വീടിന്‍റെ ശരാശരി വില നേരിയ തോതിൽ കുറഞ്ഞ് 460,000 ഡോളറിലെത്തി. എന്നാൽ, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5 ശതമാനത്തിലധികം കൂടുതലാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!