മൺട്രിയോൾ: നഗരത്തിൽ ഇന്ന് കനത്ത ചൂട് അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC). ഇന്ന് പകൽ സമയത്ത് ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ ഏജൻസി പറഞ്ഞു. രാത്രിയിലും ചൂട് കൂടുതലായിരിക്കും, ഏറ്റവും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസായിരിക്കും. ചൊവ്വാഴ്ച വരെ ഇത് തുടരുമെന്ന് ഏജൻസി പറഞ്ഞു.

ബുധനാഴ്ച ചൂടിൽ നിന്ന് ആശ്വാസം ലഭിക്കുമെന്നും നഗരത്തിൽ മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ ഏജൻസി അറിയിച്ചു. ബുധനാഴ്ച പകൽ സമയത്ത് പരമാവധി താപനില 26 ഡിഗ്രി സെൽഷ്യസായിരിക്കും. വ്യാഴാഴ്ച ഉയർന്ന താപനില 27 ഡിഗ്രി സെൽഷ്യസും, രാത്രിയിൽ കുറഞ്ഞ താപനില 13 ഡിഗ്രി സെൽഷ്യസായിരിക്കും. വെള്ളിയാഴ്ച പകൽ സമയത്തെ ഉയർന്ന താപനില 26 ഡിഗ്രി സെൽഷ്യസ് പ്രതീക്ഷിക്കുന്നു.