നയാഗ്ര ഫോൾസ് : പനോരമ ഇന്ത്യയും ഇന്ത്യൻ കോൺസുലേറ്റ് ജനറലും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യൻ സ്വാതന്ത്യദിനാഘോഷത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് നയാഗ്ര മലയാളി സമാജം (NMS) പങ്കെടുക്കുന്നു. ഓഗസ്റ്റ് 17 ഞായറാഴ്ച ടൊറൻ്റോ നഥാൻ ഫിലിപ്സ് സ്ക്വയറിൽ രാവിലെ 11 മുതൽ വൈകിട്ട് ഏഴു വരെയാണ് സ്വാതന്ത്യദിനാഘോഷം നടക്കുക. സ്വാതന്ത്യദിനാഘോഷത്തിന്‍റെ ഭാഗമായി സാംസ്കാരിക പരിപാടികൾ, ഗ്രാൻഡ് പരേഡ് തുടങ്ങിയ നടക്കും.

കഴിഞ്ഞ വർഷം, കേരള സംസ്കാരവും പൈതൃകവും പ്രദർശിപ്പിച്ചുകൊണ്ട്, മികച്ച ഫ്ലോട്ടിനുള്ള ഒന്നാം സ്ഥാനം നയാഗ്ര മലയാളി സമാജം നേടിയിരുന്നു.